Posts

Showing posts from June, 2022

വായനവാരാചരണം

Image
വായനവാരാചരണത്തോടനുബന്ധിച്ച് മാർ തിയോഫിലസ് ട്രെയിനിംഗ് കോളെജിൽ  റീഡിംഗ്  ആന്റ്  ഒറേറ്ററി ക്ലബ്ബ് "ലിഖ"യുടെ ഉദ്ഘാടനവും  യൂണിയൻ പ്രോഗ്രാമും നടന്നു.റീഡിംഗ് ആന്റ് ഒറേറ്ററി ക്ലബിന്റെ ഉദ്ഘാടനം ചെയ്തത് പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂറ് ആണ്.മുഖ്യപ്രഭാഷണം നിർവഹിച്ചത് യുവ സാഹിത്യകാരനും ഗവേഷകനുമായ നൗഫൽ ആണ്. വായനയെ കുറിച്ചും വായന തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും ജോർജ് ഓണക്കൂർ സാർ പറയുകയുണ്ടായി. തുടർന്ന് കാര്യവട്ടം ക്യാമ്പസിൽ  പൊളിക്ടിക്കൽ സയൻസിൽ റിസേർച്ച് ചെയ്യുന്ന യുവ എഴുത്തുകാരനും വാഗ്മിയുമായ ശ്രീ നൗഫൽ സംസാരിച്ചു.വായിക്കേണ്ടത് പ്രത്യേകിച്ച് സാഹിത്യം വായിക്കേണ്ടത് അറിവ് നേടാൻ അല്ലെന്നും ജീവിത്തെ മനസ്സിലാക്കാനാണെന്നും ജീവിതത്തിനു വേണ്ടിയാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി... ജീവിതത്തെ പ്രതിനിധീകരിക്കുന്ന സാഹിത്യ കൃതികളിലൂടെ അദ്ദേഹത്തിന്റെ വാക്കുകൾ സഞ്ചരിച്ചു. വായിച്ചാൽ വളരും,വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും,വായിച്ചില്ലെങ്കിൽ വളയും.

International Yoga Day

Image
2014 - ൽ  ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ  ആരംഭിച്ചതിനെത്തുടർന്ന് 2015 മുതൽ  എല്ലാ വർഷവും ജൂൺ 21-ന് ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു.   പ്രാചീന ഇന്ത്യയിൽ  ഉത്ഭവിച്ച  ശാരീരികവും  മാനസികവും  ആത്മീയവുമായ ഒരു  പരിശീലനമാണ്  യോഗ  . ഇന്ത്യൻ  പ്രധാനമന്ത്രി  നരേന്ദ്ര മോദി  , 2014-ലെ തന്റെ യുഎൻ പ്രസംഗത്തിൽ,  ഉത്തരാർദ്ധഗോളത്തിലെ  വർഷത്തിലെ ഏറ്റവും  ദൈർഘ്യമേറിയ  ദിവസമായതിനാലും ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേക പ്രാധാന്യം പങ്കിടുന്നതിനാലും ജൂൺ 21 തീയതി നിർദ്ദേശിച്ചിരുന്നു. .          2022ലെഎട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തിൻറെ പ്രധാന പരിപാടികർണാടകയിലെ മൈസൂരിലാണ്." യോഗ മനുഷ്യത്വത്തിന് എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം"

ലോക അഭയാർഥി ദിനം

Image
ലോകഅഭയാർത്ഥി ദിനത്തോടനുബന്ധിച്ച് ചാർലി ചാപ്ലിന്റെ ഒരു സിനിമ കണ്ടു. എന്നെ അത് ഒരുപാട് സ്പർശിച്ചു. ചാർലി ചാപ്ലിന്റെ ഓരോ സിനിമയും ഓരോ അനുഭവങ്ങൾ നമുക്ക് സമ്മാനിക്കുന്നു.1917-ലെ ഒരു അമേരിക്കൻ നിശബ്ദ റൊമാന്റിക് കോമഡി ഷോർട്ട് ആണ് ദി ഇമിഗ്രന്റ് .  അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെയുള്ള യാത്രയിൽ മോഷണക്കുറ്റം ആരോപിച്ച് അമേരിക്കയിലേക്ക് വരുന്നഒരു കുടിയേറ്റക്കാരനായി ചാർളി ചാപ്ലിന്റെ ട്രാംപ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു, വഴിയിൽ സുന്ദരിയായ ഒരു യുവതിയുമായി പ്രണയത്തിലാകുന്നു. ഇതാണ് കഥ . പക്ഷേ സിനിമ എല്ലാപേരെയുംഒരുപാട്  ചിന്തിപ്പിച്ചു.അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഞങ്ങൾ നടത്തി ബെനഡിക്റ്റ് സാറും  ജോജു  സാറുംപിന്നെ ഏതാനും കുട്ടികളും അഭിപ്രായങ്ങൾ പറഞ്ഞു. കോളേജ് യൂണിയൻറെ നേതൃത്വത്തിൽ നടന്ന ഈ പ്രോഗ്രാം ഞങ്ങളെ ഒത്തിരി ചിന്തിപ്പിച്ചു.

വായനാദിനം

Image
വായനയെ പറ്റി പറയുമ്പോള്‍ മലയാളി മറന്നു കൂടാത്ത ഒരു പേരുണ്ട് - ശ്രീ പിഎന്‍ പണിക്കര്‍. മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാല്‍ വിളയും,വായിച്ചില്ലെങ്കില്‍ വളയും.  വായനയെ പറ്റി പറയുമ്പോള്‍ അതിന്‍റെ ശക്തിയെ കുറിച്ചുള്ള ബോധം നമ്മുടെ മനസിലേക്ക് ആവഹിക്കുന്ന കുഞ്ഞുണ്ണി മാഷിന്‍റെ വാക്കുകള്‍ ആണ് ഓര്‍ക്കുക.വായന നമുക്ക് പലര്‍ക്കും പല തരത്തിലുള്ള അനുഭവം ആണ്.ചിലര്‍ ഒത്തിരി ഒത്തിരി വായിച്ചു വായന അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു.വായനയിലൂടെ ആര്‍ജിക്കുന്ന അറിവിനെ പങ്കു വെക്കാന്‍ പല വായനക്കാരും ഇഷ്ടപ്പെടുന്നു.പുസ്തകങ്ങളെ നമ്മുക്ക് നെഞ്ചോടു ചേർത്ത് പിടിക്കാം.വായനയുടെ പുത്തൻ ലോകത്തിലേക്ക് നമ്മക്ക് ഓരോരുത്തർക്കും പ്രവേശിക്കാം. വായന ദിനാശംസകൾ

Capacity Building Program

Image
അധ്യാപകർ എന്നാൽ ഭാവിതലമുറയെ വാർത്തെടുക്കേണ്ടവർ ആണ്. അധ്യാപകർ അവർക്ക് മുന്നിലേക്ക് എത്തുന്ന കുട്ടികളുടെ കഴിവുകൾ പുറത്തെടുക്കേണ്ടവർ ആണ്.അതിനായി അധ്യാപകരെ പ്രാപ്തരാക്കേണ്ടത് അനിവാര്യമാണ്.ഈ ലക്ഷ്യം മുൻനിർത്തിയാണ് ബി.എഡ് കരിക്കുലത്തിൽ കാപാസിറ്റി ബിൽഡിംഗ് പ്രോഗ്രാം ഉൾപ്പെടുത്തിയിരിക്കുന്നത്. ഞങ്ങൾക്ക് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം ക്ലാസ് എടുക്കാൻ വന്നത് മനോജ് സാർ ആണ്. സ്വന്തം കഴിവുകളെക്കുറിച്ച് ബോധ്യമില്ലാതെയാണ് നാം ഒരോരുത്തരും ജീവിക്കുന്നതെന്ന് ലളിതമായ പരീക്ഷണത്തിലൂടെ അദ്ദേഹം കാട്ടി തന്നു. കഠിനാദ്ധ്വാനവും ആത്മാർത്ഥയും ഏതു കാര്യവും മുൻകൈയെടുത്ത് ചെയ്യാനുള്ള മനസ്സും ശുഭാപ്തി വിശ്വാസവും ഉണ്ടെങ്കിൽ വിജയിക്കാൻ സാധിക്കും എന്നും അദ്ദേഹം കൂടിച്ചേർത്തു. സമയം കടന്നു പോയത് പോലും അറിയാതെ അത്രയും രസകരമായാണ് അദ്ദേഹം ക്ലാസ് എടുത്തത്. ഒരു പക്ഷേ ഇങ്ങനെ ഒരു ടീച്ചർ ആവണമെന്ന ആഗ്രഹംകൂടി മനോജ് സാറിന്റെ ക്ലാസ് ഉളവാക്കി.

ലോക പരസ്ഥിതിദിനം🌏🌱🌱🌱

Image
ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. പരിസ്ഥിതി നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന ഇക്കാലത്ത് ഓരോ പരിസ്ഥിതി ദിനവും ഓരോർമപ്പെടുത്തലാണ്. നമുക്ക് പാർക്കാൻ മറ്റൊരിടമില്ല എന്ന ഓർമ്മപ്പെടുത്തൽ. ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിക്കുവേണ്ടി ഒരു ദിനം ആചരിക്കേണ്ടി വരുന്നത് പ്രകൃതിയുടെ ഭാഗമായ മനുഷ്യൻ പരിസ്ഥിതിയെ മറക്കാൻ തുടങ്ങിയതു മുതലാണ്. ആദ്യത്തെ പരിസ്ഥിതി ദിനം ആചരിക്കുന്നത് 1973   മുതലാണ് . അന്നത്തെ മുദ്രാവാക്യം "ഒരേയൊരു ഭൂമി" എന്നാണ്. 2022 ൽ വീണ്ടും ഒരേയൊരു ഭൂമിയിൽ തന്നെ എത്തി നിൽക്കുകയാണ്.മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യനാശം എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് നമ്മുടെ പരിസ്ഥിതിക്കു മുന്നിലുണ്ട്. കാലം തെറ്റിവരുന്ന മഴകളും മഞ്ഞും പ്രളയങ്ങളും ഇന്ന് നമ്മുടെ ജീവിതം ഏറെ ദുഷ്കരമാക്കുന്നു.  പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോളെജ് യൂണിയൻ അദ്വിതിയയും eco club  ആരണ്യയും natural science association നും ചേർന്നു ക്വിസ് പ്രോഗ്രാമും ബട്ടർഫ്ലൈ ഗാർഡൻ ഉദ്ഘാടനവും നടത്തി...  ബട്ടർഫ്ലൈ ഗാർഡൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്  പരിസ്ഥിതി സ്നേഹിയും പ്രകൃതി നിരീക്ഷകനുമായ ശ്രീ സി. സുശാന്ത