ലോക പരസ്ഥിതിദിനം🌏🌱🌱🌱

ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. പരിസ്ഥിതി നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന ഇക്കാലത്ത് ഓരോ പരിസ്ഥിതി ദിനവും ഓരോർമപ്പെടുത്തലാണ്. നമുക്ക് പാർക്കാൻ മറ്റൊരിടമില്ല എന്ന ഓർമ്മപ്പെടുത്തൽ.
ജൂൺ 5 ലോക പരിസ്ഥിതി ദിനം.
പരിസ്ഥിതിക്കുവേണ്ടി ഒരു ദിനം ആചരിക്കേണ്ടി വരുന്നത് പ്രകൃതിയുടെ ഭാഗമായ മനുഷ്യൻ പരിസ്ഥിതിയെ മറക്കാൻ തുടങ്ങിയതു മുതലാണ്. ആദ്യത്തെ പരിസ്ഥിതി ദിനം ആചരിക്കുന്നത് 1973   മുതലാണ് . അന്നത്തെ മുദ്രാവാക്യം "ഒരേയൊരു ഭൂമി" എന്നാണ്.
2022 ൽ വീണ്ടും ഒരേയൊരു ഭൂമിയിൽ തന്നെ എത്തി നിൽക്കുകയാണ്.മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യനാശം എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് നമ്മുടെ പരിസ്ഥിതിക്കു മുന്നിലുണ്ട്. കാലം തെറ്റിവരുന്ന മഴകളും മഞ്ഞും പ്രളയങ്ങളും ഇന്ന് നമ്മുടെ ജീവിതം ഏറെ ദുഷ്കരമാക്കുന്നു. 
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോളെജ് യൂണിയൻ അദ്വിതിയയും eco club  ആരണ്യയും natural science association നും ചേർന്നു ക്വിസ് പ്രോഗ്രാമും ബട്ടർഫ്ലൈ ഗാർഡൻ ഉദ്ഘാടനവും നടത്തി... 
ബട്ടർഫ്ലൈ ഗാർഡൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്  പരിസ്ഥിതി സ്നേഹിയും പ്രകൃതി നിരീക്ഷകനുമായ ശ്രീ സി. സുശാന്ത് കുമാർ സാർ ആണ്..
ചിത്രശലഭങ്ങളുടെയും വർണ്ണങ്ങളുടെയും അത്ഭുതങ്ങളുടെയും ലോകം അദ്ദേഹം ഞങ്ങൾക്കു പരിചയപ്പെടുത്തി.. ലളിതമായ ഭാഷയിൽ, സ്വയം പകർത്തിയ ചിത്രങ്ങളോടെയാണ് അദ്ദേഹം സംവദിച്ചത്... തുടർന്ന് പൂമ്പാറ്റകളെ സ്വാഗതം ചെയ്യാനുള്ള പൂന്തോട്ടത്തിന്റെ നിർമ്മാണത്തിൽ ഞങ്ങൾക്കൊപ്പം അദ്ദേഹവും നിന്നു.
  എല്ലാവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ

Comments

Popular posts from this blog

NAAC Day 1

15 June 2023

Guru Gopinath Nadanagramam