ലോക അഭയാർഥി ദിനം
ലോകഅഭയാർത്ഥി ദിനത്തോടനുബന്ധിച്ച് ചാർലി ചാപ്ലിന്റെ ഒരു സിനിമ കണ്ടു. എന്നെ അത് ഒരുപാട് സ്പർശിച്ചു. ചാർലി ചാപ്ലിന്റെ ഓരോ സിനിമയും ഓരോ അനുഭവങ്ങൾ നമുക്ക് സമ്മാനിക്കുന്നു.1917-ലെ ഒരു അമേരിക്കൻ നിശബ്ദ റൊമാന്റിക് കോമഡി ഷോർട്ട് ആണ് ദി ഇമിഗ്രന്റ് . അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെയുള്ള യാത്രയിൽ മോഷണക്കുറ്റം ആരോപിച്ച് അമേരിക്കയിലേക്ക് വരുന്നഒരു കുടിയേറ്റക്കാരനായി ചാർളി ചാപ്ലിന്റെ ട്രാംപ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു, വഴിയിൽ സുന്ദരിയായ ഒരു യുവതിയുമായി പ്രണയത്തിലാകുന്നു. ഇതാണ് കഥ . പക്ഷേ സിനിമ എല്ലാപേരെയുംഒരുപാട് ചിന്തിപ്പിച്ചു.അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഞങ്ങൾ നടത്തി ബെനഡിക്റ്റ് സാറും ജോജു സാറുംപിന്നെ ഏതാനും കുട്ടികളും അഭിപ്രായങ്ങൾ പറഞ്ഞു. കോളേജ് യൂണിയൻറെ നേതൃത്വത്തിൽ നടന്ന ഈ പ്രോഗ്രാം ഞങ്ങളെ ഒത്തിരി ചിന്തിപ്പിച്ചു.
Comments
Post a Comment