വായനാദിനം
വായനയെ പറ്റി പറയുമ്പോള്‍ മലയാളി മറന്നു കൂടാത്ത ഒരു പേരുണ്ട് - ശ്രീ പിഎന്‍ പണിക്കര്‍. മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19.
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും,വായിച്ചില്ലെങ്കില്‍ വളയും. വായനയെ പറ്റി പറയുമ്പോള്‍ അതിന്‍റെ ശക്തിയെ കുറിച്ചുള്ള ബോധം നമ്മുടെ മനസിലേക്ക് ആവഹിക്കുന്ന കുഞ്ഞുണ്ണി മാഷിന്‍റെ വാക്കുകള്‍ ആണ് ഓര്‍ക്കുക.വായന നമുക്ക് പലര്‍ക്കും പല തരത്തിലുള്ള അനുഭവം ആണ്.ചിലര്‍ ഒത്തിരി ഒത്തിരി വായിച്ചു വായന അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു.വായനയിലൂടെ ആര്‍ജിക്കുന്ന അറിവിനെ പങ്കു വെക്കാന്‍ പല വായനക്കാരും ഇഷ്ടപ്പെടുന്നു.പുസ്തകങ്ങളെ നമ്മുക്ക് നെഞ്ചോടു ചേർത്ത് പിടിക്കാം.വായനയുടെ പുത്തൻ ലോകത്തിലേക്ക് നമ്മക്ക് ഓരോരുത്തർക്കും പ്രവേശിക്കാം.
വായന ദിനാശംസകൾ
Comments
Post a Comment