Capacity Building Program
അധ്യാപകർ എന്നാൽ ഭാവിതലമുറയെ വാർത്തെടുക്കേണ്ടവർ ആണ്. അധ്യാപകർ അവർക്ക് മുന്നിലേക്ക് എത്തുന്ന കുട്ടികളുടെ കഴിവുകൾ പുറത്തെടുക്കേണ്ടവർ ആണ്.അതിനായി അധ്യാപകരെ പ്രാപ്തരാക്കേണ്ടത് അനിവാര്യമാണ്.ഈ ലക്ഷ്യം മുൻനിർത്തിയാണ് ബി.എഡ് കരിക്കുലത്തിൽ കാപാസിറ്റി ബിൽഡിംഗ് പ്രോഗ്രാം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഞങ്ങൾക്ക് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം ക്ലാസ് എടുക്കാൻ വന്നത് മനോജ് സാർ ആണ്. സ്വന്തം കഴിവുകളെക്കുറിച്ച് ബോധ്യമില്ലാതെയാണ് നാം ഒരോരുത്തരും ജീവിക്കുന്നതെന്ന് ലളിതമായ പരീക്ഷണത്തിലൂടെ അദ്ദേഹം കാട്ടി തന്നു. കഠിനാദ്ധ്വാനവും ആത്മാർത്ഥയും ഏതു കാര്യവും മുൻകൈയെടുത്ത് ചെയ്യാനുള്ള മനസ്സും ശുഭാപ്തി വിശ്വാസവും ഉണ്ടെങ്കിൽ വിജയിക്കാൻ സാധിക്കും എന്നും അദ്ദേഹം കൂടിച്ചേർത്തു. സമയം കടന്നു പോയത് പോലും അറിയാതെ അത്രയും രസകരമായാണ് അദ്ദേഹം ക്ലാസ് എടുത്തത്. ഒരു പക്ഷേ ഇങ്ങനെ ഒരു ടീച്ചർ ആവണമെന്ന ആഗ്രഹംകൂടി മനോജ് സാറിന്റെ ക്ലാസ് ഉളവാക്കി.
Comments
Post a Comment