വായനവാരാചരണം

വായനവാരാചരണത്തോടനുബന്ധിച്ച് മാർ തിയോഫിലസ് ട്രെയിനിംഗ് കോളെജിൽ  റീഡിംഗ്  ആന്റ്  ഒറേറ്ററി ക്ലബ്ബ് "ലിഖ"യുടെ ഉദ്ഘാടനവും  യൂണിയൻ പ്രോഗ്രാമും നടന്നു.റീഡിംഗ് ആന്റ് ഒറേറ്ററി ക്ലബിന്റെ ഉദ്ഘാടനം ചെയ്തത് പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂറ് ആണ്.മുഖ്യപ്രഭാഷണം നിർവഹിച്ചത് യുവ സാഹിത്യകാരനും ഗവേഷകനുമായ നൗഫൽ ആണ്.
വായനയെ കുറിച്ചും വായന തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും ജോർജ് ഓണക്കൂർ സാർ പറയുകയുണ്ടായി.
തുടർന്ന് കാര്യവട്ടം ക്യാമ്പസിൽ  പൊളിക്ടിക്കൽ സയൻസിൽ റിസേർച്ച് ചെയ്യുന്ന യുവ എഴുത്തുകാരനും വാഗ്മിയുമായ ശ്രീ നൗഫൽ സംസാരിച്ചു.വായിക്കേണ്ടത് പ്രത്യേകിച്ച് സാഹിത്യം വായിക്കേണ്ടത് അറിവ് നേടാൻ അല്ലെന്നും ജീവിത്തെ മനസ്സിലാക്കാനാണെന്നും ജീവിതത്തിനു വേണ്ടിയാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി... ജീവിതത്തെ പ്രതിനിധീകരിക്കുന്ന സാഹിത്യ കൃതികളിലൂടെ അദ്ദേഹത്തിന്റെ വാക്കുകൾ സഞ്ചരിച്ചു.
വായിച്ചാൽ വളരും,വായിച്ചില്ലെങ്കിലും വളരും
വായിച്ചാൽ വിളയും,വായിച്ചില്ലെങ്കിൽ വളയും.

Comments

Popular posts from this blog

NAAC Day 1

15 June 2023

Guru Gopinath Nadanagramam