Posts

Showing posts from August, 2022

ഹിരോഷിമ നാകസാക്കി ദിനാചരണം

Image
ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമ ദിനം ആചരിക്കുന്നു. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി (Little Boy )എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം

8 August 2022

Image
ഇന്ന് ആദ്യത്തെ മൂന്ന് പീരിയഡ് ഓപ്ഷണൽ ആയിരുന്നു.ഞങ്ങൾ മൈക്രോ ടീച്ചിംഗ് എടുത്തു.പോരായ്മകൾ മനസ്സിലാക്കി.തുടർന്ന്  AICUF -ന്റെ നേതൃത്വത്തിൽ പൊതി ചോറുകൾ കുട്ടികളിൽ നിന്നും മറ്റും ശേഖരിച്ച് ധാരാളം പേർക്ക് കൊടുത്തു.പിന്നീട് ജോജു സാറിന്റെ ക്ലാസ്സ് ആയിരുന്നു.

മൈക്രോ ടീച്ചിംഗിന്റെ ആദ്യ പടികൾ

Image
ഞങ്ങൾക്ക് മൈക്രോ ടീച്ചിംഗ് തുടങ്ങി.ഇന്ന് ചേച്ചിമരെല്ലാം അവരവർക്ക് കിട്ടിയ ഭാഗം നല്ലതായി എടുത്തു.എല്ലാവരിൽ നിന്നും പുതുതായി എന്തെങ്കിലും പഠിക്കാൻ കാണും.ഓരോ നൈപ്യൂണികളും സ്വായക്തമാക്കാൻ ഉള്ള ശ്രമതിലാണ് ഞങ്ങൾ.

August 4,2022

Image
ഇന്ന് ക്ലാസുകൾ യോഗയോടെ ആരംഭിച്ചു.ജോർജ് തോമസ് സാർ ഞങ്ങളെ സൂര്യനമസ്കാരവും ശവാസനവും ചെയ്യിപ്പിച്ചു.തുടർന്ന് ജോജു  സാറിന്റെ ക്ലാസ്സ് ആയിരുന്നു.objectivity, Reliability എന്നിവയെ പറ്റിയും mean,median,mode ചെയ്യുന്നതും പഠിപ്പിച്ചു.തുടർന്ന് ഉച്ചയ്ക്ക് ശേഷം ഫിസിക്കൽ എഡ്യൂക്കേഷന്റെ എക്സാം നടത്തി.

29 July 2022

Image
                  ZATMENIYE-2K22 ഇന്ന് ഞങ്ങളുടെ കോളേജിലെ പോപ്പുലർ സയൻസ് സെന്ററിന്റെ ഉദ്ഘാടനവും അവരുടെ നേതൃത്വത്തിൽ എക്സിബിഷനും സംഘടിപ്പിക്കുകയുണ്ടായി.ഇതിന്റെ ഉത്ഘാടന കർമ്മം നിർവഹിച്ചത് Dr.Reji Philip സർ ആയിരുന്നു.വിവിധ സ്കൂളുകളിൽ നിന്നും കുട്ടികളും അധ്യാപകരും ഈ എക്സിബിഷൻ കാണുന്നതിനായി കോളേജിൽ എത്തിച്ചേർന്നു.വളരെ നല്ല രീതിയിൽ തന്നെ അവർ എക്സിബിഷൻ സംഘടിപ്പിച്ചു.

27 July 2022

Image
രണ്ടാം സെമസ്റ്റർ തുടങ്ങി ഞങ്ങളുടെ അസംബ്ലി ആയിരുന്നു ഇന്ന്.ഗെയിം ഒക്കെ നടത്തി നല്ല രീതിയിൽ തന്നെ ഞങ്ങളുടെ അസംബ്ലി ഞങ്ങൾ നടത്തി.തുടർന്ന് ക്ലാസുകൾ ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷമുള്ള അവസാന പിരീഡിൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ ക്ലബ്ബിന്റെയും കോളേജ് യൂണിയൻ അദ്വിതിയയുടെയും  നേതൃത്വത്തിൽ ' Population Explotion' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഔട്സ്പോക്കൺ പരിപാടി നടത്തപെടുകയുണ്ടായി.ജനസംഖ്യ വർധിക്കുന്നതിനെ കുറിച്ചുള്ള ഓരോരുത്തരുടെയും അഭിപ്രായം കേൾക്കാൻ സാധിച്ചു.