അധ്യാപന പരിശീലനത്തിലെ അഞ്ചാമത്തെ ദിവസം
ഇന്ന് അധ്യാപന പരിശീലനത്തിലെ അഞ്ചാമത്തെ ദിവസമായിരുന്നു പതിവുപോലെ 8:45 നു സ്കൂളിൽ എത്തി സ്കൂൾ പ്രാർത്ഥനയോടെ ആരംഭിച്ചു. ഇന്ന് എനിക്ക് മോർണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു .കുട്ടികളെ വരിയായി വരുന്നുണ്ടോ എന്ന് ക്ലാസുകളിൽ കൃത്യമായി കയറുന്നുണ്ടോ എന്ന് സ്കൂളിൻറെ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നും ശ്രദ്ധിച്ചു. അതിനുശേഷം മോർണിംഗ് പ്രയർ ഓടുകൂടി ക്ലാസുകളിൽ കുട്ടികൾ നിശബ്ദരായി ഇരിക്കുന്നുണ്ടോ എന്ന് നോക്കുകയും ചെയ്തു .തുടർന്ന് സ്കൂളിലെ മറ്റ് പരിപാടികൾ ഏർപ്പെട്ടു. അതിനുശേഷം ആറാമത്തെ പീരിയഡ് 9 ആം ക്ലാസ്സിൽ ക്ലാസ് എടുക്കാനായി കയറി 'പ്രകൃതി സൗന്ദര്യം കലാസൗന്ദര്യം' എന്ന പാഠം ബാക്കി പഠിപ്പിച്ചു തീർക്കുകയും പാഠഭാഗം ക്രോഡീകരിച്ചു പറഞ്ഞുകൊടുക്കുകയും ചെയ്തു. അതിനു ശേഷം പാഠഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ നൽകിയും അത് കുട്ടികൾ ചെയ്യുകയും ചെയ്തു. അവസാനത്തെ പേരുടെ കൂടി അധ്യാപന പരിശീലനത്തിലെ വളരെ നല്ലൊരു ദിവസം അവസാനിച്ചു.
Comments
Post a Comment