ഇന്ന് പുതിയ ഒരു അനുഭവം കോളേജിൽ നിന്ന് കിട്ടി.ആർട്ട് ആൻഡ് തീയേറ്ററിന്റെ ഭാഗമായി രെജു സാർ ഒരുപാട് പുതിയ കളികൾ ഞങ്ങളെ കൊണ്ട് ചെയ്യിപ്പിച്ചു.ആദ്യം ഒക്കെ മടിച്ചു നിന്നെങ്കിലും പിന്നീട് ആ കളിയിൽ മുഴുകി ഞങ്ങൾ ആ കളികൾ ആസ്വദിച്ചു.😊😊
NAAC ന്റെ ഒന്നാം ദിവസം ആയിരുന്നു ഇന്ന്.ഇന്ന് എല്ലാവരും അതാത് ഓപ്ഷണൽ യൂണിഫോം സരി യിൽ ആയിരുന്നു എത്തിയിരുന്നത്.ആദ്യം ഞങ്ങൾക്ക് ഓപ്ഷണൽ ക്ലാസ്സ് ആയിരുന്നു.കലാലയ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചു കൊണ്ട് ക്ലാസ്സ് ആരംഭിച്ചു.ഈ വിഷയത്തെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടന്നു.തുടർന്ന് ഷാഫി സാറിന്റെ ക്ലാസ്സ് ആയിരുന്നു.സാർ ബി. എഡ് അനുഭവങ്ങൾ എല്ലാം ഞങ്ങളുമായി പങ്കുവെച്ചു.ക്ലാസിനിടയിൽ NAAC സന്ദർശനത്തിന് എത്തിയവരെ ഞങ്ങൾ ശേധിച്ചു. ഉച്ചയ്ക്ക് ശേഷം കൾച്ചറൽ പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയുണ്ടായി.വളരെ നല്ല രീതിയിൽ തന്നെ പ്രോഗ്രാമുകൾ നടത്തി.
ഇന്ന് St. John's M. H. S. S ലെ രണ്ടാമത്തെ ദിവസമാണ്. ഇന്ന് ആദ്യത്തെ പിരീഡ് തന്നെ ക്ലാസിൽ കയറി. സൗഹൃദ സംഭാഷണത്തോടെ ക്ലാസ് ആരംഭിച്ചു. 'പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും' എന്ന പാഠം പഠിപ്പിച്ചു. പാം ഭാഗം മാതൃകാ വായന നടത്തുകയും പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു. വളരെ നല്ല അച്ചട്ടക്കത്തോട് കൂടി ഇരിക്കുന്ന കുട്ടികളാണ് 9 A-യിലേത്. അതിനു ശേഷം ആറാമത്തെ പിരീഡ് വീണ്ടും 9 A യിൽ കയറി. പാഠത്തിൻ്റെ ബാക്കി പഠിപ്പിക്കുകയും ചെയ്തു.വളരെ നല്ല ഒരു ദിനമായിരുന്നു ഇന്ന്.
നിന്നെ അധ്യാപന പരിശീലനത്തിലെ 43 ആമത്തെ ദിവസം ആയിരുന്നു ഇന്ന് സെൻറ് ജോൺസിലെ അവസാനത്തെ ദിവസം അതിനെ തന്നെ എല്ലാവർക്കും വളരെയധികം രാവിലെതന്നെ സ്കൂളിൽ എത്തി. ആദ്യത്തെ പീടിക തന്നെ ഒമ്പതാം ക്ലാസിൽ കയറി കുട്ടികളുടെ ഏതെങ്കിലും പാഠത്തിലെ സംശയമുണ്ടെങ്കിൽ ചോദിക്കാൻ പറഞ്ഞു കുറച്ചു കുട്ടികൾ സംശയങ്ങൾ ചോദിക്കും പറഞ്ഞു കൊടുക്കുകയും ചെയ്തു പിന്നീട് കുട്ടികളിൽ നിന്നും ടീച്ചറിൽ നിന്നും കൊടുത്തു അതിനുശേഷം കുട്ടികളുടെ സംഭാഷണം നടത്തി സ്കൂളിലെ മറ്റ് ഡ്യൂട്ടികൾ ചെയ്യുകയും ചെയ്തു മൂന്ന് 3 30ന് സ്കൂൾ ഹെഡ്മാസ്റ്ററും ടീച്ചറും ചെറിയ ഒരു മീറ്റിങ് വിളിച്ച കൂട്ടി എല്ലാവർക്കും നന്ദി പറയുകയും സ്കൂളിലെ ഞങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു വളരെ നല്ല കുറേ ദിവസം സെന്റ് ജോൺസിൽ നിന്നും എനിക്ക് ലഭിച്ചു ഒരിക്കലും മറക്കാനാകാത്ത നല്ല അനുഭവങ്ങളാണ് സെൻറ് ജോൺസ് എനിക്ക് സമ്മാനിച്ചത്
Comments
Post a Comment