അധ്യാപന പരിശീലനത്തിലെ മൂന്നാം ദിവസം👩🏫👩🏫
ഇന്ന് അധ്യാപന പരിശീലനത്തിലെ മൂന്നാം ദിവസമായിരുന്നു. പതിവുപോലെ 8 :45 ആയപ്പോൾ സ്കൂളിൽ എത്തി സ്കൂൾ പ്രാർത്ഥനയോടെ പ്രവർത്തനം ആരംഭിച്ചു .ആദ്യത്തെ പീരീഡ് ഒമ്പതാം ക്ലാസ് എടുക്കാൻ കയറി .'പ്രകൃതി സൗന്ദര്യം കലാസൗന്ദര്യം' എന്ന പാഠത്തിൻറെ ബാക്കി പഠിപ്പിച്ചു. അതിനുശേഷം പ്രകൃതി സൗന്ദര്യത്തിന് ക്ഷണികതയെയും കലയുടെ ചിരസ്ഥായി ഭാവത്തെയും കുറിച്ചുള്ള വീഡിയോ കാണിച്ചു .പ്രകൃതി ഭാവങ്ങളുടെ ക്ഷണികതയെ അപേക്ഷിച്ചു കലയുടെ ഭാവം ചിര സ്ഥായിയാണ്. കുട്ടികളെല്ലാം തന്നെ വളരെ നല്ല രീതിയിൽ ക്ലാസ്സിൽ ഇരിക്കുകയും പ്രവർത്തനങ്ങളെല്ലാം തന്നെ ചെയ്യുകയും ചെയ്തു. അതിനുശേഷം സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. ലഞ്ച് ബ്രേക്കിലും ഇൻറർവല്ലിനും ഗ്രൗണ്ടിലും ഓരോ ഫ്ലോറിലായും ഡ്യൂട്ടിയും കുട്ടികളെ അച്ചടക്കത്തോടെ ക്ലാസ്സിൽ ഇരുത്തുകയും ചെയ്തു.
Comments
Post a Comment