School Induction
16 February 2022
ഇന്ന് ഞങ്ങളുടെ കോളേജിൽ നിന്ന് സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന് പോയി.നവജീവൻ ബഥനി സ്കൂളിലേക്ക് ആണ് സ്കൂൾ ഇൻഡക്ഷന് പോയത്. കുറെ നാളുകൾക്കു ശേഷം വീണ്ടും സ്കൂൾ അന്തരീക്ഷത്തിലേക്ക് പോയപ്പോൾ ഒരുപാട് ഓർമകൾ മനസ്സിലേക്ക് കടന്നു വന്നു. വളരെയധികം സന്തോഷമുള്ള ഒരു ദിവസമായിരുന്നു ഇന്ന്.സ്കൂളിൽ പഠിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അനുഭൂതിയായിരുന്നു വിദ്യാർത്ഥി അധ്യാപികയായി സ്കൂളിൽ പോയപ്പോൾ ഉണ്ടായത്.കുട്ടികൾ നമ്മളോട് കാണിക്കുന്ന ബഹുമാനവും മറ്റും പുതിയ ഒരു അനുഭവമായിരുന്നു എനിക്ക്.
സ്കൂൾ അന്തരീക്ഷം ചുറ്റി കാണുകയും മറ്റു ടീച്ചേഴ്സ്മാരുമായി ആശയ വിനിമയം നടത്തുകയും ചെയ്യുകയുണ്ടായി.ഞങ്ങൾ വൈകിട്ട് 3:30 വരെയും സ്കൂളിൽ ആയിരുന്നു.സ്കൂൾ വിട്ട് കുട്ടികൾ പോയതിനു ശേഷം ഞങ്ങളും പോയി.സ്കൂൾ ഇൻഡക്ഷൻ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും.😄😄
Comments
Post a Comment