A Day Started with Yoga
സ്റ്റീഫൻ സാറിന്റെ യോഗ ക്ലാസ്സോടെയാണ് ഇന്നത്തെ MTTC യിലെ ദിവസം ആരംഭിച്ചത്.യോഗ ക്ലാസ്സ് ഞങ്ങൾക്ക് ഒരു നല്ല ദിവസം തുടങ്ങാൻ കാരണമായി.
രണ്ടാമത്തെ ക്ലാസ്സ് മായ ടീച്ചറിന്റെ ആയിരുന്നു.കഴിഞ്ഞ സെമിനാർ ക്ലാസിന്റെ അഭിപ്രായങ്ങൾ ടീച്ചർ പറഞ്ഞു.തുടർന്ന് ഇംഗ്ലീഷ് ഓപ്ഷണൽ "Characteristics of Indian Society Ethnicity " എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ അവതരിപ്പിച്ചു.
അതിനു ശേഷം ജോജു സാറിന്റെ ക്ലാസ്സ് ആയിരുന്നു.സാറിന്റെ ക്ലാസ്സിൽ സെമിനാർ എടുക്കാൻ ഉണ്ടായിരുന്ന മാത്സ് ഓപ്ഷണൽ Plagiarism,Netiquette,Hacking,Phishing,Software Piracy,Copyright എന്നീ വിഷയങ്ങൾ സെമിനാർ എടുത്തു.
ഉച്ചക്ക് ശേഷം ബെനഡിക്ട് സാറിന്റെ ക്ലാസ്സ് ആയിരുന്നു.സാർ "classroom climate" എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസ്സ് എടുത്തത്.തുടർന്ന് പലതരം ക്ലബുകളെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും പറഞ്ഞു തന്നു.
Super
ReplyDelete