Bloom where you are plant

ഇന്ന് ആദ്യത്തെ ക്ലാസ്സ് ജോജു സാറിന്റെ ആയിരുന്നു.ഈ ക്ലാസ്സിൽ മാത്സ് ഓപ്ഷണലും ഇംഗ്ലീഷ് ഓപ്ഷണലും അവരവരുടെ സെമിനാറുകൾ എടുത്തു. ഇന്ന് യൂണിയൻ ഇലക്ഷൻ ആയിരുന്നു.ഞങ്ങളുടെ ക്ലാസ്സിലെ അനീഷ ചേച്ചിയാണ് ചെയർപേഴ്സൺ.ഞങ്ങളുടെ ക്ലാസ്സിൽ നിന്ന് അനീഷ ചേച്ചിയെ കൂടാതെ ആശ ചേച്ചിയും ആതിര ചേച്ചിയും തിരഞ്ഞെടുക്കപ്പെട്ടു. ഉച്ചയ്ക്ക് ശേഷം ജിബി ടീച്ചർ ആയിരുന്നു.ടീച്ചർ personality യെ കുറിച്ച് പഠിപ്പിച്ചു.Bloom where you are plant. അടുത്തത് മായ ടീച്ചർ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിനെ കുറിച്ച് വിവരിച്ചു.തുടർന്ന് ഓഡിറ്റോറിയത്തിൽ ഒരു മീറ്റിംഗ് നടത്തി.ബെനഡിക്ട് സാർ യൂണിയൻ മെമ്പർസിനെ പരിചയപെടുത്തി.തുടർന്ന് സ്കൂൾ ഇൻഡക്ഷന് പോകുന്നതിനായി ലീഡറിനെയും അസിസ്റ്റന്റ് ലീഡറിനെയും തിരഞ്ഞെടുത്തു.നാളെ മുതൽ സ്കൂൾ ഇൻഡക്ഷൻ തുടങ്ങുകയാണ്.പുതിയ അന്തരീക്ഷത്തിലേക്ക് പോകുകയാണ്.🤗🤗