Cosmos
ഇന്ന് physical science ഓപ്ഷണലിന്റ അസംബ്ലിയോടെയാണ് ക്ലാസുകൾ ആരംഭിച്ചത്.ഞങ്ങൾ മലയാളം ഓപ്ഷണലിന് 'Sketch Your Santa 🎅' എന്ന മൽസരത്തിന് ആദ്യ സമ്മാനം ലഭിച്ചു. അതിനു ശേഷം ഓപ്ഷണൽ ക്ലാസ്സ് ആയിരുന്നു.ഞങ്ങൾ കഴിഞ്ഞ ദിവസം നടത്തി വന്നിരുന്ന സെമിനാറിന്റെ തുടർച്ച ഇന്നും ഉണ്ടായിരുന്നു. ഇന്ന് സെമിനാർ എടുത്തത് Ganga ചേച്ചി ആണ്. അതിനു ശേഷം മായ ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു.മായ ടീച്ചറിന്റെ ക്ലാസ്സിൽ ഇംഗ്ലീഷ് ഓപ്ഷണൽ സെമിനാർ നടത്തി.മതത്തിന്റെ ഉത്ഭവം അവയുടെ പോസിറ്റീവ്, നെഗറ്റീവ് വശങ്ങൾ എന്നിവയെ കുറിച്ചാണ് അവർ സെമിനാർ എടുത്തത്. ഉച്ച ഭാഷണത്തിന് ശേഷം George സാറിന്റെ ക്ലാസ്സ് ആയിരുന്നു.തുടർന്ന് ഞങ്ങൾ പലതരം കളികളിൽ ഏർപ്പെട്ടു.അത് ഞങ്ങൾക്ക് ഉന്മേഷവും സന്തോഷവും നൽകി.